യുക്രൈനിൽ നിന്നും ഇപ്പോൾ കേൾക്കുന്നത് മലയാളികൾ ഉൾപ്പെടെ ഉള്ള ഇന്ത്യക്കാരുടെ കൂടി വിലാപമാണ്. വേദനിപ്പിക്കുന്ന സംഭവമാണിത്. എന്നാൽ, യുദ്ധമുന്നറിയിപ്പ് വളരെ നേരത്തെ ലഭിച്ചിട്ടും യുക്രൈൻ വിടാതിരുന്നതിനാൽ ഉണ്ടായ പ്രതിസന്ധിയാണ് ഇതെന്നതും, നാം മനസ്സിലാക്കണം. കേന്ദ്ര സർക്കാർ ഉൾപ്പെടെ നൽകിയ മുന്നറിയിപ്പാണ് യുക്രെയിനിലെ ഒരു വിഭാഗം ഇന്ത്യക്കാർ അവഗണിച്ചിരുന്നത്. അവർ വിശ്വസിച്ചത് മണ്ടനായ യുക്രെയിൻ ഭരണാധികാരിയുടെ വാക്കുകളായിരുന്നു. അമേരിക്കയെ കാട്ടി പേടിപ്പിച്ചാൽ പേടിക്കാൻ റഷ്യ ഭീരുക്കളുടെ രാജ്യമല്ല. പോരാളികളുടെ രാജ്യമാണ്. ലോക വൻ ശക്തിയാണ്. അതാണ് നമ്മളിലെ ചിലരും മറന്നു പോയിരിക്കുന്നത്. അതിന്റെ കൂടി ഫലമാണ് ഇപ്പോൾ ഉയരുന്ന വിലാപങ്ങൾ .... അപകടം ഒന്നും സംഭവിക്കാതെ എല്ലാ ഇന്ത്യക്കാരും തിരിച്ചെത്തുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം. for Special news : https://www.youtube.com/channel/UCeaoUkvtVsJWbYcn0-RE7jA/featured?view_as=subscriber
#
_News_Live http://www.expresskerala.com/Facebook https://www.facebook.com/ExpressKeralaTwitter https://twitter.com/newexpress2017
Express Kerala's video: -
440
46