×

Aum Hindu Music's video: Kananappana I Mohanlal I Ayyappa Sabarimala Anand Kumar Dr

@Kananappana I Mohanlal I Ayyappa | Sabarimala | Anand Kumar Dr
. This poem was written by Prof Anandakkuttan 60 years ago. Introduced by actor , it depicts the personal journey of every devotee to the recognition that the devotee and the Lord are the same. Understanding Tatvamasy – the highest principle of Temple. For the first time, Kananappana is brought to you with music and visuals. Can be sung along by individuals or groups. Like and other popular songs, Kananappana is part of the Sabarimala culture and worship. Presented by Respects to : AUDIO Song | Poetry : Prof V Anandakkuttan Singer: Anand Kumar Dr Music: Nellooli Rajasekharan Orchestration : Jackson Aruja Recorded at Samji Audio Tracks VIDEO Video Director : Vipin Chandran Lead Actor: Nitin Ephrim Audio Available at: CD Baby : https://store.cdbaby.com/cd/anandkumardr # Presented by Mohanlal എൻ്റെ അച്ഛൻറെ സുഹൃത്തും പ്രശസ്ത സാഹിത്യകാരനുമായിരുന്ന ആനന്ദക്കുട്ടൻ സാർ 60 വർഷം മുൻപ് എഴുതിയ കാനനപ്പാന എന്ന അതി മനോഹരമായ അയ്യപ്പ കീർത്തനം ഞാൻ നിങ്ങളുടെ മുൻപിലേക്കെത്തിക്കുന്നു. സംഗീതത്തിലും സാഹിത്യത്തിലും ഒരു പോലെ കഴിവ് തെളിയിച്ച നെല്ലൂളി രാജശേഖരനാണ് കാതിനു ഇമ്പമാർന്ന ഈണം നൽകിയിരിക്കുന്നത്. ജാക്സൺ അരൂജ ഇതിന് അനുയോജ്യമായ ഓർക്കസ്ട്രേഷൻ നൽകിയിരിക്കുന്നു. വിപിൻറെ സംവിധാനത്തിൽ നിതിൻ അഭിനയിച്ചിരിക്കുന്നു. ഇത് പാടിയിരിക്കുന്നത് എന്റെ സുഹൃത്തും ഞങ്ങളൊക്കെ ബഹുമാനിക്കുന്ന ഡോക്ടറുമായ ആനന്ദ് കുമാർ സാറാണ്. അദ്ദേഹം അമൃത ഹോസ്പിറ്റലിൽ ന്യൂറോളജി വിഭാഗം മേധാവിയാണ്. എന്റെ സഹപാഠിയും സൗഹൃദങ്ങളുടെ രാജകുമാരനും ആയിരുന്ന ബാലു എന്ന സ്നേഹത്തിനും നന്മക്കുമായി ഞാനിത് സമർപ്പിക്കുന്നു. LYRICS കോറസ് ശരണം ശരണം ശരണം ശരണം ശരണം അയ്യപ്പ ശരണം 1 കാടകം ഒരു കോവിലായ് കേവലം മേടുകളും പ്രദക്ഷിണ വീഥിയായ് വീടു വിട്ടിതാ വന്യ മൃഗങ്ങളെ പേടി കൂടാതെ കൂടി മഹാജനം 2 കാതം ദൂരം നടന്നാൽ കഴലിനു സാദമേറ്റമിയലുന്ന മാനുഷൻ ഏതു മുള്ളും മുരടും ചവിട്ടിയീ പ്പാത നീളെ നടന്നു വരുന്നിതാ 3 ജാതിയില്ലിങ്ങു സമ്പൽ സ്ഥിതി കൊണ്ടു ഭേദ ബുദ്ധിയുമില്ല നിരൂപിച്ചാൽ ജാത സൗഹൃദം തങ്ങളിൽ തങ്ങളിൽ ആദരിക്കുന്ന രംഗമാണീ സ്ഥലം 4 ഇന്നു താഴ്ന്നവൻ നാളെ സ് സമുന്നതൻ ഇന്നു കെങ്കേമൻ നാളത്തെ യാചകൻ മന്നിലിങ്ങനെ മാറുന്നു ജീവിതം എന്നു കാട്ടുന്നു കുന്നും കുഴികളും 5 നേർ വഴി വിട്ടു പോവുകിലാർക്കുമേ നേരിടും ഹന്ത ! നാശമെന്നോരുവാൻ ഘോരഗർത്തവും കാടും ഇരുപുറം ചേരുമീ വഴിത്താരയെന്തദ്ഭുതം ! 6 എങ്ങുമെങ്ങും സമത്വം സമാധാനം എങ്ങുമീശ്വര ഭക്തി തൻ നർത്തനം എങ്ങുമാനന്ദ ചിന്മയ സാന്നിദ്ധ്യം എങ്ങുമക്ഷയ ശാന്തി തൻ മണ്ഡലം 7 ഈ വനത്തിങ്കലീശന്റെ കോവിലിൽ കേവലമൊരു മൺതരി പോലുമേ നാവടക്കി സ്സമാധിയിൽ വാണിതാ കോവിലാക്കുന്നു തന്നന്ത രംഗവും 8 മൂടൽ മഞ്ഞാമ് ഭസിതമണിഞ്ഞിതാ കാടും മേടും ഭജനമിരിക്കുന്നു ആടിയാനന്ദ നൃത്തം തുടരുന്നു പാടും പൈങ്കിളി പാർക്കുന്ന പാദപം 9 പാറ കൊണ്ടു ജപമണീ മാല തീർത്താറുകൾ സദാ നാമം ജപിക്കുന്നു താരിനങ്ങളിൽ ഭക്തി തൻ ബാഷ്പമായ് ഊറി നിൽക്കുന്നു തൂമഞ്ഞുതുള്ളികൾ കോറസ് 10 മേലേ മേലേ പിണഞ്ഞ ലതകളാൽ മാലയിട്ടല്ലോ മാമരമൊക്കെയും ആലിയാലിപ്പറക്കും കരിയില ആലപിപ്പതു മയ്യപ്പ കീർത്തനം 11 ആരിതിന്നൊക്കെയാധാരമാദയാവാരിധിയാം ശബരിഗിരീശനെ നേരറിഞ്ഞു ഭജിക്കുന്ന കൂട്ടരേ ഭാരമല്ലിനി നമ്മൾക്കു ജീവിതം 12 മുന്നിലാശകൾ പിന്നിലോ പ്രാരബ്ധം എന്നും ജീവിതത്തിന്റെയിരുമുടി ഖിന്നരായ് വഹിച്ചെത്രനാളെത്രനാൾ മന്നിടത്തിലഞ്ഞവരാണു നാം 13 അന്നു മിന്നിയ പുഞ്ചിരി മാഞ്ഞു പോയ് അന്ന് വീഴ്ത്തിയ കണ്ണീരുറഞ്ഞു പോയ് പൊന്നും പണ്ടവും കണ്ടു കണ്ടില്ലെന്നായ് കുന്നും കുണ്ടും കടന്നു നടന്നു പോയ് 14 മാലയിട്ട ദിനം തൊട്ടു നമ്മുടെ മാലകറ്റീടുമിപ്പര ദൈവതം നാലുപാടും വലയ്ക്കുന്ന മായയ്ക്കു കാലനാകുമിക്കാന്താര താരകം 15 എൻ മനസ്സിൽ മണി മുറ്റത്തങ്ങനെ കണ്മണിയായ് കളിക്കും മണികണ്ഠൻ എൻ മിഴികളിൽ ആനന്ദം ചാർത്തുവോൻ പൊന്മയ രൂപനാകും മണികണ്ഠൻ 16 എന്റെ കാലിണ പോകുന്നിടങ്ങളിൽ എന്റെ പാണികൾ കൂപ്പുന്നിടങ്ങളിൽ എന്റെ മേനി നമിക്കുന്നിടങ്ങളിൽ എന്റെ മുന്നിലുദിക്കും മണി കണ്ഠൻ 17 എന്നിൽ തിങ്ങി നിറയുന്ന ഭക്തിയാൽ എന്നിലെ ഞാനുണർന്നുണർന്നങ്ങനെ ഒന്നിലൊന്നു ലയിച്ചു ചിദാനന്ദ ബിന്ദുവാകുമീ ഞാനാം മണികണ്ഠൻ 18 എന്നിൽ തിങ്ങി നിറയുന്ന ഭക്തിയാൽ എന്നിലെ ഞാനുണർന്നുണർന്നങ്ങനെ ഒന്നിലൊന്നു ലയിച്ചു ചിദാനന്ദ ബിന്ദുവാകുമീ ഞാനാം മണികണ്ഠൻ കോറസ്

1.4K

150
Aum Hindu Music
Subscribers
3.6K
Total Post
72
Total Views
412.7K
Avg. Views
5.7K
View Profile
This video was published on 2018-12-05 04:00:02 GMT by @Aum-Hindu-Music on Youtube. Aum Hindu Music has total 3.6K subscribers on Youtube and has a total of 72 video.This video has received 1.4K Likes which are higher than the average likes that Aum Hindu Music gets . @Aum-Hindu-Music receives an average views of 5.7K per video on Youtube.This video has received 150 comments which are higher than the average comments that Aum Hindu Music gets . Overall the views for this video was lower than the average for the profile.Aum Hindu Music #Kananappana. #Mohanlal, #Ayyappa #Sabarimala #Harivarasanam #Ayyappa #Sabarimala #Ayyappa #Mohanlal Respects #Mata #Amritanandamayi AUDIO Song #Kananppana Poetry # Presented has been used frequently in this Post.

Other post by @Aum Hindu Music