×

Jyothibai pariyadath കാവ്യം സുഗേയം's video: Kannassaramayanam Niranam Rama Panikkar

@Kannassaramayanam|കണ്ണശ്ശരാമായണം(ഒരു ഭാഗം)|Niranam Rama Panikkar
കൂടുതൽ കവിതകൾ കേൾക്കാൻ https://kavyamsugeyam.blogspot.com/ , കൂടുതല്‍ കാവ്യാലാപനങ്ങള്‍ക്കായി http://kavyamsugeyam.blogspot.com/ സന്ദര്‍ശിക്കുക കണ്ണശ്ശരാമായണം -നിരണം രാമപ്പണിക്കർ പതിനഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന നിരണം കവികളിൽ രാമപ്പണിക്കരുടെ രചനകളിൽ ശ്രദ്ധേയമായ ഒന്നാണ് കണ്ണശ്ശരാമായണം. പാട്ടുപ്രസ്ഥാനത്തിൽ രാമചരിതത്തിനു ശേഷമുണ്ടായ കൃതികളിൽ പ്രധാനപ്പെട്ടത് ഈ കൃതിയാണ്. നിരണം വൃത്തങ്ങൾ എന്നറിയപ്പെടുന്ന ദ്രാവിഡ വൃത്തങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രനടയിലിരുന്നാണ് കണ്ണശ്ശരാമായണം മലയാളത്തിനു സമർപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. പ്രാസസമ്പ്രദായ രീതിയായ അന്താദിപ്രാസം ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്നു. കാച്ചിക്കുറുക്കിയെടുത്ത വാല്മീകീരാമായണം എന്നാണ് ഇതിനെ ഡോ. പുതുശേ്ശരി രാമചന്ദ്രന്‍ വിശേഷിപ്പിച്ചിട്ടുളളത്. കഥാഘടനയില്‍ മൂലകൃതിയില്‍നിന്ന് വലിയ മാറ്റമൊന്നുമില്ല. എന്നാല്‍, വാല്മീകീരാമായണത്തിന്റെ വിവര്‍ത്തനമെന്നു പറഞ്ഞുകൂടാ. 24000 മൂലശേ്‌ളാകങ്ങളെ 3059 പാട്ടുകളിലേക്ക് പകര്‍ന്നിരിക്കുന്നു. . മലയാളത്തിലെ ആദ്യ സമ്പൂർണമായ രാമായണമാണ് കൃതി രാമപ്പണിക്കരുടെ കൃതികള്‍. 'രാമപ്പണിക്കരുടെ കൃതികളെന്നു് ഉറപ്പിച്ചു പറയാവുന്നതു് (1) രാമായണം (2) ഭാഗവതം (3) ശിവരാത്രിമാഹാത്മ്യം (4) ഭാരതം ഇവയാണു്, ഒരമ്മാനപ്പാട്ടു ഗണപതിയുംകൂടി അദ്ദേഹത്തിന്റെ വകയായി കരുതാം. ഇവയ്ക്കുപുറമേ (5) ബ്രഹ്മാണ്ഡപുരാണം ഗദ്യം (6) ഗുരുഗീത (7) പത്മപുരാണം എന്നീ ഗ്രന്ഥങ്ങള്‍കൂടിയുണ്ടെന്നു ഗോവിന്ദപ്പിള്ള സര്‍വാധികാര്യക്കാര്‍ പറയുന്നു. പത്മപുരാണം ഇതുവരെ കണ്ടുകിട്ടീട്ടില്ല. അതു ശിവരാത്രിമാഹാത്മ്യം തന്നെയായിരിക്കാനിടയുണ്ടു് ' ' ഭാഷാ ഭഗവദ്ഗീതയും ഭാരതമാലയും രാമായണാദികൃതികളും സൂക്ഷ്മ ദൃഷ്ട്യാ വായിക്കുന്ന ഒരാള്‍ക്ക് അവയെല്ലാം ഏകദേശം ഒരേ കാലത്തു വിരചിതങ്ങളായ പ്രബന്ധങ്ങളാണെന്നു കണ്ടുപിടിക്കുവാന്‍ പ്രയാസമുണ്ടാകുന്നതല്ല. ആ പാട്ടുകള്‍ക്കു് എതുക, മോന, അന്താദിപ്രാസം, വൃത്തവിശേഷം ഈ ലക്ഷണങ്ങളെല്ലാമുണ്ടു്. ദ്രമിഡസംഘാതാക്ഷരനിബദ്ധമല്ലെന്നുള്ളതു് അവയെ രാമചരിതത്തില്‍നിന്നു വ്യാവര്‍ത്തിപ്പിക്കുന്നു. മൂന്നു കവികളും തിരഞ്ഞെടുത്തിട്ടുള്ള വൃത്തങ്ങളും സമാനരൂപങ്ങളാകുന്നു. രാമചരിതത്തില്‍ കാണുന്ന പഴയ മലയാളപദങ്ങളും പ്രയോഗങ്ങളും പ്രായേണ നിരണം കൃതികളിലുമുണ്ടു്.' ( ഉള്ളൂർ ,കേരളസാഹിത്യചരിത്രം)

11

4
Jyothibai pariyadath കാവ്യം സുഗേയം
Subscribers
25.9K
Total Post
668
Total Views
43.6K
Avg. Views
519.5
View Profile
This video was published on 2020-02-20 22:25:24 GMT by @Kavyam-Sugeyam on Youtube. Jyothibai pariyadath കാവ്യം സുഗേയം has total 25.9K subscribers on Youtube and has a total of 668 video.This video has received 11 Likes which are lower than the average likes that Jyothibai pariyadath കാവ്യം സുഗേയം gets . @Kavyam-Sugeyam receives an average views of 519.5 per video on Youtube.This video has received 4 comments which are higher than the average comments that Jyothibai pariyadath കാവ്യം സുഗേയം gets . Overall the views for this video was lower than the average for the profile.

Other post by @Kavyam Sugeyam