×

Jyothibai pariyadath കാവ്യം സുഗേയം's video: Day 07 Kadathuthoni - Edasseri Govindan Nair

@Day 07 | Kadathuthoni - കടത്തുതോണി | Edasseri Govindan Nair
കൂടുതൽ കവിതകൾ കേൾക്കാൻ https://kavyamsugeyam.blogspot.com/ . കൂടുതൽ കവിതകൾ കേൾക്കാൻ https://kavyamsugeyam.blogspot.com/ Break the chain .protect yourself ,whole world from Covid 19 ചങ്ങലകളിൽ കണ്ണി ചേരാതിരിയ്ക്കുക സ്വന്തം പാർപ്പിടത്തിൽ സുരക്ഷിതരായിരിക്കുക കാവ്യം സുഗേയം 21 നാൾ 21 ആലാപനം ഏഴാം നാൾക്കവിത Edasseri Govindan Nair/ kadathuthoni ഇടശ്ശേരി ഗോവിന്ദൻ നായർ -കടത്തുതോണി തിരിച്ചു കെട്ടുക വേലി കയറുവോളം കരിയൊഴുക്കിലിത്തോണി കടത്തുകാരാ! വരാ, മല്പം വെളിച്ചമുണ്ടവശേഷിപ്പു ഭൂവനത്തിൻ വക്കി,ലതും തുടച്ചുനീക്കി; ഒരു ജന്മമറിയാത്ത രസത്തോടിപ്പോൾ നുണഞ്ഞിരിയ്ക്കയാണന്ത്യനിമിഷാർദ്ധം ഞാൻ. ഒരുക്കത്തിൻ സുദീർഘമാം തുടരിൻ കണ്ണി വിളക്കട്ടെ പൊടിയിട്ടു കുറച്ചുകൂടി. സമയമായില്ല. മേച്ചിൽപ്പുറത്തുനിന്നും തിരിച്ചിടുന്നതേയുള്ളു തെളിക്കമൂലം തിരക്കിട്ട് പോക്കിൽ വേലിത്തളിരും മുള്ളും വലിച്ചൊന്നായ്ച്ചവയ്ക്കുന്ന ചടച്ച പൈക്കൾ സമയമായില്ലാ നോക്കൂ മണിമുഴങ്ങാ വടക്കൻ വണ്ടിയും കാത്തിട്ടിരിപ്പാണാൾക്കാർ ചുകന്ന കല്ലണിക്കമ്മൽക്കവിളായ് നില്ക്കും കൊടിമരങ്ങളെപ്പറ്റിപ്ഫലിതം ചൊല്ലി സമയമായില്ല നോക്കു, ചന്തയിൽപ്പച്ച- ക്കറിക്കാരൻ നിരത്തിയ വിഭവജാലം എടുത്തുകെട്ടവേ തിക്കിയവസാനിക്കാ- വിലപേശൽ നടത്തുന്ന ഗൃഹേശിമാരെ. കരിഞ്ചിറകിന്മേൽക്കാലൻകോഴികൾ കൂകി- പ്പറന്നെത്തും കടവത്തെ മരത്തിൽക്കെട്ടി ഒരുത്താനശായിക്കെഴും നിശ്വാസം പോലേ വലിയുന്ന തോണിക്കയർ ഞരങ്ങുന്നില്ല. വിചിത്രം വ്യക്തിബന്ധത്തിൻ തുടുത്ത ചായം കഴുകിപ്പോയ്ക്കലുഷമായ്സ്സമൂഹചിത്രം മനസ്സതു നിരീക്ഷിപ്പൂ വികാരശൂന്യം മഴപെയ്തൊലിച്ചുനില്ക്കും മതിലുപോലെ. കനലായിരുന്നതൊക്കെക്കെരിഞ്ഞുപോയീ പരിചിതമുഖങ്ങൾ ഹാ, ഭസിതലിപ്തം തുടുവെയിലുദിക്കുമ്പോൾ കുഴഞ്ഞുതൂങ്ങും പനിനീർപ്പൂവുകളത്രെ പുതുമുഖങ്ങൾ. തനിയ്ക്കിനി രസം തന്നിലൊതുങ്ങല്ലെങ്കിൽ- ത്തനിമതൻ പേരാണല്ലോ കറുത്തതോണി. കടവുമരത്തിൻ കെട്ടുകയറിലായാൾ പിറുപിറുക്കുന്നു, നിൽക്കൂ, വരികയായ് ഞാൻ. വെറുതെയായിട്ടില്ലെന്റെ ചലനമൊന്നും വെറുങ്ങലിപ്പെന്തെന്നു ഞാനറിഞ്ഞിട്ടില്ല. കുനിഞ്ഞെങ്കിലൊരു പുലാവില പെറുക്കാൻ കുടിച്ചിട്ടുണ്ടാരു കിണ്ണം കൊഴുത്ത കഞ്ഞി. മുതുകിൽ നിന്നഴിച്ചിടു കനത്ത ഭാണ്ഡം മുറിവിലാറാതെ നില്പു മുടിഞ്ഞ നീറ്റം മുഴുവനും നീറ്റുന്നവൻ കടവിൽ നില്പൂ കുളം കുഴിക്കുമ്പോഴെന്തു കുറിയ കുറ്റി എനിയ്ക്കിനിയൊന്നുമില്ല പിരിഞ്ഞുകിട്ടാൻ കൊടുക്കാനോ കൊടുത്താലും മുടിയാമൂല്യം ഒരു തിരി കൊളുത്തിക്കെമലർത്തി വാതിൽ മലർക്കവേ തുറന്നിട്ടു വരികേ വേണ്ടൂ! കൂടുതല്‍ കാവ്യാലാപനങ്ങള്‍ക്കായി http://kavyamsugeyam.blogspot.com/ സന്ദര്‍ശിക്കുക

12

3
Jyothibai pariyadath കാവ്യം സുഗേയം
Subscribers
25.9K
Total Post
668
Total Views
43.6K
Avg. Views
519.5
View Profile
This video was published on 2020-03-31 00:00:12 GMT by @Kavyam-Sugeyam on Youtube. Jyothibai pariyadath കാവ്യം സുഗേയം has total 25.9K subscribers on Youtube and has a total of 668 video.This video has received 12 Likes which are higher than the average likes that Jyothibai pariyadath കാവ്യം സുഗേയം gets . @Kavyam-Sugeyam receives an average views of 519.5 per video on Youtube.This video has received 3 comments which are lower than the average comments that Jyothibai pariyadath കാവ്യം സുഗേയം gets . Overall the views for this video was lower than the average for the profile.

Other post by @Kavyam Sugeyam